ജനസംഖ്യ സംബന്ധിച്ച വിവരങ്ങള്
പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ വിവിധ കാലഘട്ടങ്ങളിലുളള ജനസംഖ്യ സംബന്ധിച്ച വിവരങ്ങൾ പട്ടികയിൽ നല്കിയിരിക്കുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ 1991ലെ സെൻസസ് പ്രകാരം പയ്യാവൂർ പഞ്ചായത്തിലെ ആകെ ജനസംഖ്യ 22102 ആയിരുന്നു. ഇതിൽ 50.7 ശതമാനം പുരുഷന്മാരും 49.3 ശതമാനം സ്ത്രീകളുമാണ്. ആകെ ജനസംഖ്യയുടെ 6.43 ശതമാനം ആളുകൾ പട്ടികജാതി വിഭാഗക്കാരും 1.69 ശതമാനം ആളുകൾ പട്ടികവർഗ്ഗ വിഭാഗക്കാരുമായിരുന്നു. ആകെയുള്ള പട്ടികജാതി വിഭാഗം ആളുകളിൽ 52.56 ശതമാനം പുരുഷന്മാരും 47.44 ശതമാനം സ്ത്രീകളുമായിരുന്നു. പട്ടികവർഗ്ഗ വിഭാഗത്തിൽ 46.79 ശതമാനം പുരുഷന്മാരും 53.21 ശതമാനം സ്ത്രീകളുമാണുണ്ടായിരുന്നത്. പഞ്ചായത്തിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം ജനസംഖ്യ സംബന്ധിച്ച വിവരങ്ങൾ പട്ടികകളിൽ പ്രത്യേകം നല്കിയിരിക്കുന്നു. ആകെ ജനസംഖ്യയുടെ 80.95 ശതമാനം ആളുകൾ സാക്ഷരത കൈവരിച്ചവരുമായിരുന്നു. സാക്ഷരത കൈവരിച്ചവരിൽ 51.85 ശതമാനം പുരുഷന്മാരും 48.15 ശതമാനം സ്ത്രീകളുമാണ്. പഞ്ചായത്തിലെ ജനങ്ങളുടെ സാക്ഷരത സംബന്ധിച്ച വിവരങ്ങളും പട്ടികയായി നല്കിയിരിക്കുന്നു.
2001 വർഷത്തെ സെൻസസ് പ്രകാരം പയ്യാവൂർ പഞ്ചായത്തിലെ ആകെ ജനസംഖ്യ 23242 ആയിരുന്നു. ഇതിൽ പുരുഷന്മാർ 51.15 ശതമാനവും സ്ത്രീകൾ 49.85 ശതമാനവുമായിരുന്നു. 1140 (5.16 ശതമാനം) ആളുകളുടെ വർധനവാണ് 1991-ൽ നിന്നും 2001 കാലഘട്ടമെത്തിയപ്പോഴേക്കുമുണ്ടായത്. ആകെ ജന സംഖ്യയിൽ 7.56 ശതമാനം പട്ടികജാതി വിഭാഗക്കാരും 1.77 ശതമാനം പട്ടികവർഗ്ഗ വിഭാഗക്കാരുമായിരുന്നു. ആകെയുള്ള പട്ടികജാതി വിഭാഗം ആളുകളിൽ 50.60 ശതമാനം പുരുഷന്മാരും 49.40 ശതമാനം സ്ത്രീകളുമായിരുന്നു. പട്ടികവർഗ്ഗ വിഭാഗത്തിൽ 45.52 ശതമാനം പുരുഷന്മാരും 54.48 ശതമാനം സ്ത്രീകളുമായിരുന്നു. ജനസംഖ്യയുടെ 81.73 ശതമാനം ആളുകൾ സാക്ഷരത കൈവരിച്ചവരായിരുന്നു അതിൽ 51.18 ശതമാനം പുരുഷന്മാരും 48.82 ശതമാനം സ്ത്രീകളുമാണ്.
2011 ലെ സെൻസസ് പ്രകാരം ആകെയുള്ള ജനസംഖ്യ 22998 ആയിരുന്നു. ആകെ ജനസംഖ്യയിൽ 49.45 ശതമാനം പുരുഷന്മാരും 50.55 ശതമാനം സ്ത്രീകളുമാണുണ്ടായിരുന്നത്. 2001-ൽ നിന്നും 2011 കാലഘട്ടമെത്തിയപ്പോഴേക്കും ആകെ ജനസംഖ്യയിൽ 244 (1.05 ശതമാനം) ആളുകളുടെ കുറവുണ്ടായി. ആകെ ജനസംഖ്യയുടെ 0.88 ശതമാനം ആളുകൾ പട്ടികജാതി വിഭാഗക്കാരും, 8.06 ശതമാനം പട്ടികവർഗ്ഗ വിഭാഗക്കാരുമായിരുന്നു. പട്ടികജാതി വിഭാഗത്തിൽ 44.33 ശതമാനം പുരുഷന്മാരും 55.67 ശതമാനം സ്ത്രീകളുമാണുണ്ടായിരുന്നത്. 50.03 ശതമാനം പുരുഷന്മാരും 49.97 ശതമാനം സ്ത്രീകളുമാണു പട്ടികവർഗ്ഗ വിഭാഗത്തിലുണ്ടായിരുന്നത്. 2001-ൽ നിന്നും 2011 കാലഘട്ടമെത്തിയപ്പോഴേക്കും പട്ടികജാതി വിഭാഗമാളുകളിൽ 88.44 ശതമാനം കുറവാണുണ്ടായത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടിരുന്ന മാവിലൻ, കരിമ്പാലൻ തുടങ്ങിയ വിഭാഗമാളുകളെ സർക്കാർ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുത്തിയതാണ് ഇതിന് കാരണം. ആകെ ജനസംഖ്യയുടെ 85.66 ശതമാനം ആളുകൾ സാക്ഷരത കൈവരിച്ചവരായിരുന്നു. സാക്ഷരത കൈവരിച്ചവരിൽ 49.45 ശതമാനം പുരുഷന്മാരും 50.55 ശതമാനം സ്ത്രീകളുമാണ്.
2021-ൽ I. C. D. S. ന്റെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിൽ നടത്തിയ സർവ്വെ പ്രകാരം ആകെ ജനസംഖ്യ 24460 ആയിരുന്നു. ഇതിൽ 49.55 ശതമാനം പുരുഷന്മാരും 50.45 ശതമാനം സ്ത്രീകളുമായിരുന്നു. 2011ലെ സെൻസസ് വിവരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജനസംഖ്യയിൽ 6.85 ശതമാനം വർധനവാണ് വന്നിരിക്കുന്നത്. ആകെ ജനസംഖ്യയുടെ 1.01 ശതമാനം ആളുകൾ പട്ടികജാതി വിഭാഗക്കാരും 8.35 ശതമാനം പട്ടികവർഗ്ഗ വിഭാഗക്കാരുമാണ്. പട്ടികജാതി വിഭാഗത്തിൽ 48.58 ശതമാനം പുരുഷന്മാരും 51.42 ശതമാനം സ്ത്രീകളുമാണ്. പട്ടികവർഗ്ഗ വിഭാഗത്തിൽ 50.63 ശതമാനം പുരുഷന്മാരും 49.46 ശതമാനം സ്ത്രീകളുമാണ്.
പഞ്ചായത്തിലെ ജനസംഖ്യ സംബന്ധിച്ച വിവരങ്ങൾ
ക്രമ നമ്പർ | വർഷം | ജനസംഖ്യ | ആകെ | |
പുരുഷൻ | സ്ത്രീ | |||
| 1 | 1991 | 11207 | 10895 | 22102 |
| 2 | 2001 | 11655 | 11587 | 23242 |
| 3 | 2011 | 11373 | 11625 | 22998 |
| 4 | ICDS സർവ്വേ 2021 (07/06/2021 വരെ) | 12120 | 12340 | 24460 |
പഞ്ചായത്തിലെ പട്ടികജാതി വിഭാഗം ജനസംഖ്യ സംബന്ധിച്ച വിവരങ്ങൾ
ക്രമ നമ്പർ | വർഷം | ജനസംഖ്യ | ആകെ | |
പുരുഷൻ | സ്ത്രീ | |||
| 1 | 1991 | 748 | 675 | 1423 |
| 2 | 2001 | 889 | 868 | 1757 |
| 3 | 2011 | 90 | 113 | 203 |
| 4 | ICDS സർവ്വേ 2021 (07/06/2021 വരെ) | 120 | 127 | 247 |
പഞ്ചായത്തിലെ പട്ടികവർഗ്ഗ വിഭാഗം ജനസംഖ്യ സംബന്ധിച്ച വിവരങ്ങൾ
ക്രമ നമ്പർ | വർഷം | ജനസംഖ്യ | ആകെ | |
പുരുഷൻ | സ്ത്രീ | |||
| 1 | 1991 | 175 | 199 | 374 |
| 2 | 2001 | 188 | 225 | 413 |
| 3 | 2011 | 928 | 927 | 1855 |
| 4 | ICDS സർവ്വേ 2021 (07/06/2021 വരെ) | 1033 | 1011 | 2044 |
പഞ്ചായത്തിലെ ജനങ്ങളുടെ സാക്ഷരത സംബന്ധിച്ച വിവരങ്ങൾ
ക്രമ നമ്പർ | വർഷം | ജനസംഖ്യ | ആകെ | |
പുരുഷൻ | സ്ത്രീ | |||
| 1 | 1991 | 9277 | 8615 | 17892 |
| 2 | 2001 | 9721 | 9274 | 18995 |
| 3 | 2011 | 9832 | 9869 | 19701 |