പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിെന്‍റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്‍റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്‍റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

സിന്ധു ബെന്നി

പ്രസിഡൻ്റ്

ബാലകൃഷ്ണൻ പി കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സഷീബ തോമസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സൈമൺ പെരുവകുന്നേൽ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആലീസ് സുരേഷ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സ്മിത എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : തളിപ്പറമ്പ് താലൂക്ക്, കണ്ണൂർ ജില്ല, കേരളം

വാർഡുകള്‍ : 17

നിയമസഭ മണ്ഡലം : ഇരിക്കൂർ

ലോകസഭ മണ്ഡലം : കണ്ണൂർ

വില്ലേജ് : പയ്യാവൂർ

ആകെ ജനസംഖ്യ (2011) :22,998

വിസ്തീർണ്ണം : 69.34 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

അംബരചുംബികളായ കുടകുമലകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമമാണ് പയ്യാവൂർ. കിരാതവേഷത്തിലെത്തിയ പരമശിവനുമായി അർജ്ജുനൻ യുദ്ധം ചെയ്ത സ്ഥലമായി ഐതിഹ്യമുള്ള ഇവിടെ, പയ്യാവൂർ ശിവക്ഷേത്രം പരമേശ്വരനോട് പരാജയം ഏറ്റുവാങ്ങിയ അർജ്ജുനൻ ശിവലിംഗമുണ്ടാക്കി പ്രതിഷ്ഠിച്ചതാണ്. പ്രാചീന സംസ്കാരത്തിലെ ശേഷിപ്പുകളായ വീരക്കല്ല്, കുടക്കല്ല്, നന്നങ്ങാടികൾ എന്നിവയും ഇവിടെ കാണാം. വടക്കൻ പാട്ടിലെ ഒതേനന്‍റെ അർദ്ധസഹോദരൻ കണ്ടുച്ചേരി ചാപ്പൻ ഈ ഗ്രാമക്കാരൻ ആയിരുന്നുവെന്നും ഐതിഹ്യങ്ങൾ പറയുന്നു. കൂടാതെ കോട്ടയം രൂപതയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിൽ നിന്നും കുടിയേറിയ ജനങ്ങളുടെ കാർഷിക ജീവിതവും ക്രൈസ്തവ ദേവാലയങ്ങളും ഇവിടെയുണ്ട്. കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തിലെ ഉത്സവം, പയ്യാവൂർ ക്ഷേത്രത്തിലെ ഊട്ടു മഹോത്സവം, പള്ളി തിരുനാളുകൾ എന്നിവയാണ് പ്രധാന ആഘോഷങ്ങൾ. 1917-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്‍റെ കീഴിൽ ആരംഭിച്ച പയ്യാവൂർ ഗവ. യു.പി. സ്കൂൾ ആണ് ഈ...

കൂടുതൽ വായിക്കുക